ഇന്ത്യയുടെ ഗ്രാമീണ ഹൃദയഭൂമികളിൽ, കൃഷിയുടെ ജീവനാഡിയായ  'മണ്ണ്' നിശബ്ദമായ ഒരു പ്രതിസന്ധി നേരിടുകയാണ് - അമൂല്യമായ ഈ  പ്രകൃതിവിഭവം  തുടർച്ചയായ നാശത്തെ അഭിമുഖീകരിക്കുന്നു 'ആന്തരിക ജീവിതത്തിന്റെ ആത്മാവ്' എന്നാണ് മണ്ണിനെ യഥാർത്ഥത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. അതിനാൽ, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും, നമ്മുടെ അടുത്ത തലമുറയ്ക്ക്   ഗുണനിലവാരമുള്ള മണ്ണ് കൈമാറുകയും ചെയ്യുക എന്നത് നമ്മുടെ രാജ്യത്തിന്റെ കടമയാണ്. മതിയായ ജൈവവളങ്ങളുടെയും ജൈവവസ്തുക്കളുടെയും ഉപയോഗത്തിനെ അഭാവം, അസന്തുലിതമായ പോഷക പ്രയോഗ രീതികൾ എന്നിവയാണ് മണ്ണിന്റെ ആരോഗ്യം നശിക്കാനുള്ള പ്രധാന കാരണം. കാലക്രമേണ വളപ്രയോഗത്തിന്റെ പ്രതികരണം കുറയുക, ഒരു വിളയ്ക്ക് ആവശ്യമായ ജലസേചനത്തിന്റെ അളവിൽ വർദ്ധനവ്, മണ്ണിരകളുടെ കുറവ് എന്നിവ മണ്ണിന്റെ രാസ, ഭൗതിക, ജൈവ ആരോഗ്യം കുറയുന്നതിന്റെ ചില പൊതുവായ സൂചകങ്ങളാണ്.

മറുവശത്ത്, നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യ-പോഷകാഹാര സുരക്ഷിതത്വം നിറവേറ്റുന്നതിനായി ഗുണനിലവാരമുള്ള ഭക്ഷണത്തിന്റെ ആവശ്യം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  പോഷകങ്ങൾ നൽകുന്നതിനും കാർഷികമേഖലയിൽ സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനും അടിസ്ഥാനമായി ആരോഗ്യകരവും ഊർജ്ജസ്വലവുമായ മണ്ണ് ആവശ്യമാണ്. മണ്ണിന്റെ ആരോഗ്യം മോശമാക്കുന്നത് ഗുണനിലവാരമുള്ള വിള ഉൽപാദനത്തെ ബാധിക്കുകയും കാർഷിക വരുമാനം ശോഷിക്കുകയും ചെയ്യുന്നു. ഓരോ വിത്തും പൊട്ടി മുളക്കുന്ന ഓരോ വേരും ആരോഗ്യകരമായ വിളയുടെ വാഗ്ദാനമാണ്; വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനുള്ള ഏക സുസ്ഥിര തന്ത്രമാണ് ഇന്റഗ്രേറ്റഡ് പ്ലാന്റ് ന്യൂട്രിയന്റ് മാനേജ്മെന്റ് (IPNM). 'ഓർഗാനിക് വളം', 'ജൈവ വളം' എന്നിവ ഈ തന്ത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ് - ഇത് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ആ മണ്ണിൽ ഇറങ്ങുന്ന വേരുകളുടെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു. ഓർഗാനിക് കാർബൺ മണ്ണിന്റെ ആരോഗ്യ പുരോഗതിയുടെ ആണിക്കല്ലാണ് - ഇത് മണ്ണിന്റെ ഘടനയെ സുസ്ഥിരമാക്കുന്നു, വെള്ളം നിലനിർത്തുകയും പ്രസരണ സ്വഭാവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, മണ്ണിന്റെ pH  ന്യൂട്രൽ സോണിലേക്ക് സുസ്ഥിരമാക്കുന്നു, തീവ്രമായ വ്യതിയാനത്തിൽ നിന്ന്  മണ്ണിന്റെ താപനില ഇൻസുലേറ്റ് ചെയ്യുന്നു, ഗുണം ചെയ്യുന്ന സൂക്ഷ്മജീവികളുടെ എണ്ണം മെച്ചപ്പെടുത്തുകയും, സസ്യങ്ങളുടെ പോഷക ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, ഗുണനിലവാരമുള്ള ജൈവവളത്തിന്റെ ലഭ്യത ഒരു നിർണായക പ്രശ്‌നമാണ്. ജൈവവളങ്ങൾ ലഭ്യമായ പോഷകങ്ങളുടെ സമാഹരണം മെച്ചപ്പെടുത്തുകയും അവയെ ആരോഗ്യകരമായ പോഷക വേരുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

'ശാസ്ത്രത്തിലൂടെ കർഷകരെ സേവിക്കുക' എന്ന ഞങ്ങളുടെ ദൗത്യവുമായി യോജിച്ച്, ആരോഗ്യമുള്ള മണ്ണിൽ ആരോഗ്യമുള്ള വേരുകൾ വളരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള രണ്ട് ശക്തമായ പരിഹാരങ്ങൾ റാലിസ് അഭിമാനപൂർവ്വം നിങ്ങൾക്കായി അവതരിപ്പിക്കുന്നു. ജിയോഗ്രീൻ ® നമ്മുടെ രാജ്യത്തെ പേറ്റന്റുള്ളതും ശാസ്ത്രീയമായി സമ്പുഷ്ടവുമായ ഏക ജൈവവളമാണ്, ഇത് നിങ്ങളുടെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഞങ്ങളുടെ ശുപാർശകൾ അനുസരിച്ച് പ്രയോഗിക്കുമ്പോൾ  തുടർച്ചയായ ദീർഘകാല ഉപയോഗത്തിൽ അത് നിലനിർത്തുകയും ചെയ്യുന്നു. റാലിഗോൾഡ്®, പോഷകം ആഗിരണം ചെയ്യുന്ന വേരുകൾക്ക് എത്താൻ കഴിയാത്ത മണ്ണിൽ നിന്ന്, ചെടികൾക്ക് ആവശ്യമായ ജലത്തിന്റെയും പോഷകങ്ങളുടെയും കൂടുതൽ ലഭ്യത ഉറപ്പാക്കാൻ സവിശേഷമായി രൂപപ്പെടുത്തിയ മൈക്കോറൈസൽ ജൈവവളമാണ്. വേരിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളർച്ചാ ഘടകങ്ങൾ ഉൾപ്പെടുത്തി ഇത് ഉറപ്പിച്ചിരിക്കുന്നു. നിങ്ങളുടെ വയലിൽ ഒരു പുതിയ വിളയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഇവ രണ്ടും സംയോജിപ്പിച്ച് പ്രയോഗിക്കുക, സുസ്ഥിരവും സമൃദ്ധവുമായ കൃഷി ആസ്വദിക്കൂ.

നിങ്ങളുടെ മണ്ണിനെ പരിപോഷിപ്പിക്കുക. നിങ്ങളുടെ വേരുകൾ പടർത്തുക. ജിയോഗ്രീൻ, റാലിഗോൾഡ് എന്നിവ ഉപയോഗിച്ച് അഭിവൃദ്ധി കൈവരിക്കുക

ജിയോഗ്രീൻ

പേറ്റന്റ് നേടിയ ഈ ജൈവ വളം മണ്ണിനെ സമ്പുഷ്ടമാക്കുന്നു, പിഎച്ച് സന്തുലിതമാക്കുന്നു, ജൈവ കാർബണിന്റെ മികച്ച ഉറവിടമാകുന്നു

റാലിഗോൾഡ്

ജൈവവളം വേരിന്റെ ശക്തിയും സൂക്ഷ്മജീവികളുടെ പ്രവർത്തനവും വളർച്ചയും വർദ്ധിപ്പിക്കുന്നു.

 
ജിയോഗ്രീൻ + റാലിഗോൾഡ് - ഒരു മികച്ച പരിഹാരം ! Rallis India Limited !
img
icon ഇപ്പോൾ അന്വേഷിക്കുക