റാലിഗോൾഡ് ഒരു ജൈവവളം എന്നതിലുപരി, നിങ്ങളുടെ വിളകൾക്ക് ഇത് ഒരു ചാമ്പ്യനാണ്. ശക്തമായ പ്രകൃതിദത്ത ചേരുവയായ മൈകോറിസ അടങ്ങിയ റാലിഗോൾഡ് വളർച്ചയുടെ കാവലാളായി പ്രവർത്തിക്കുന്നു.
മൈകോറിസ മണ്ണിന്റെ മറഞ്ഞിരിക്കുന്ന നിധികളെ തുറന്നുവിടുകയും നിങ്ങളുടെ വിളകൾക്ക് അവ നഷ്ടപ്പെട്ടേക്കാവുന്ന വെള്ളവും പോഷകങ്ങളും പ്രത്യേകിച്ച് ഫോസ്ഫറസും വർദ്ധിച്ച അളവിൽ ലഭ്യമാക്കുകയും ചെയ്യുന്നു, ഇത് ശക്തവും ആരോഗ്യകരവുമായ വിള വളർച്ച ലഭ്യമാക്കുന്നു
റാലിഗോൾഡ് നിങ്ങളുടെ വിളയുടെ പോഷക, ജലാംശ ലഭ്യത വർധിപ്പിക്കുന്നതിലൂടെ, പാരിസ്ഥിതിക (അജിയോട്ടിക്), ബയോളജിക്കൽ (ബയോട്ടിക്) സമ്മർദ്ദങ്ങളെ നേരിടാൻ അവയെ സഹായിക്കുന്നു.
റാലിഗോൾഡ് ജിആറിനുള്ള വിള വിഭാഗം തിരിച്ചുള്ള ശുപാർശ:
വിള | പ്രയോഗ സമയം | പ്രതി ഏക്കർ നിരക്ക് (കി.ഗ്രാം/ഏക്കർ) |
---|---|---|
നെല്ല് |
പറിച്ചുനട്ടത് :10 മുതൽ 15 വരെ DAT |
4 |
തക്കാളി, മുളക്, ഉരുളക്കിഴങ്ങ്, പരുത്തി, ചോളം, ഗോതമ്പ്, ഉള്ളി, വെളുത്തുള്ളി, സോയാബീൻ, എണ്ണക്കുരു, പയർവർഗ്ഗങ്ങൾ, മറ്റ് പച്ചക്കറികൾ | പറിച്ചു നടുന്നതിനോ വിതയ്ക്കുന്നതിനോ തൊട്ടുമുമ്പ് | 4 |
കരിമ്പ്, ഇഞ്ചി, മഞ്ഞൾ, വാഴ (കുഴികൾ) | അന്തിമ നിലമൊരുക്കൽ | 8 |
മുന്തിരി, മാതളനാരകം, കവുങ്ങ്, നാരകം | ജൈവവളത്തോടൊപ്പം | 8 |
ആപ്പിൾ | ഫെബ്രുവരി/മാർച്ച് | 8 |
റാലിഗോൾഡ് എസ്പിയുടെ വിള വിഭാഗങ്ങൾ തിരിച്ചുള്ള ശുപാർശ:
പ്രയോഗ രീതി | ശുപാർശ ചെയ്യുന്ന വിളകൾ | ഡോസ് | പ്രയോഗ സമയം |
---|---|---|---|
വിത്ത് പരിചരണം | പരുത്തി | കിലോയ്ക്ക് 10 ഗ്രാം | വിതയ്ക്കുന്നതിന് മുമ്പ് |
തൈ മുക്കൽ | പച്ചക്കറികൾ (തക്കാളി, മുളക്, കാപ്സിക്കം, വഴുതന, കാബേജ്, കോളിഫ്ളവർ മുതലായവ,) നെല്ല് | ഒരു ലിറ്റർ വെള്ളത്തിന് 5-10 ഗ്രാം | പറിച്ചു നടുന്നതിന് മുമ്പ് |
ഡ്രെഞ്ചിംഗ് |
പച്ചക്കറികൾ (തക്കാളി, മുളക്, കാപ്സിക്കം, വഴുതന, കാബേജ്, കോളിഫ്‌ലവർ മുതലായവ) |
ഏക്കറിന് 150 ഗ്രാം |
പൂവിടുന്നതിന് മുമ്പ് / ആവശ്യം അടിസ്ഥാനമാക്കി |
ഡ്രിപ്പ് ഇറിഗേഷൻ | മുന്തിരി | ഏക്കറിന് 150 ഗ്രാം | പ്രൂണിംഗ് കഴിഞ്ഞ് 10-15 ദിവസങ്ങൾക്ക് ശേഷം ആദ്യ പ്രയോഗം പ്രൂണിംഗിന് 50-60 ദിവസം കഴിഞ്ഞ് രണ്ടാമത്തെ പ്രയോഗം |
ഡ്രിപ്പ് ഇറിഗേഷൻ | മാതളനാരകം | ഏക്കറിന് 150 ഗ്രാം | ആദ്യ ജലസേചനത്തിന് ശേഷം 10-15 ദിവസങ്ങൾക്ക് ശേഷം ആദ്യ പ്രയോഗം ആദ്യ ജലസേചനത്തിന് ശേഷം 50-60 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ പ്രയോഗം |
വാഴപ്പഴം | ഏക്കറിന് 200 ഗ്രാം | പറിച്ച് നട്ട് 10-15 ദിവസങ്ങൾക്ക് ശേഷം ആദ്യ പ്രയോഗം പറിച്ചുനട്ട് 90-95 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ പ്രയോഗം |
|
തക്കാളി | ഏക്കറിന് 150 ഗ്രാം | പറിച്ച് നട്ട് 10-15 ദിവസങ്ങൾക്ക് ശേഷം ആദ്യ പ്രയോഗം പറിച്ചുനട്ട് 50-60 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ പ്രയോഗം |
|
ഡ്രിപ്പ് ഇറിഗേഷൻ | തണ്ണിമത്തൻ / മസ്‌ക് മെലൻ | ഏക്കറിന് 100 ഗ്രാം | വിതച്ച് 10-15 ദിവസങ്ങൾക്ക് ശേഷം ആദ്യ പ്രയോഗം വിതച്ച് 35-40 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ പ്രയോഗം |
കരിമ്പ് | ഏക്കറിന് 150-200 ഗ്രാം | നട്ട് 10-15 ദിവസത്തിനു ശേഷം ആദ്യ പ്രയോഗം നട്ട് 50-60 ദിവസത്തിനു ശേഷം രണ്ടാമത്തെ പ്രയോഗം |
|
ഫോളിയർ സ്‌പ്രേ | മുളക്, കാപ്സിക്കം, വഴുതന | ഏക്കറിന് 100 ഗ്രാം | നട്ട് 40-45 ദിവസത്തിനു ശേഷം |
ഫോളിയർ സ്‌പ്രേ | വള്ളി പച്ചക്കറികൾ | ഏക്കറിന് 100 ഗ്രാം | വിതച്ച് 30-35 ദിവസത്തിനു ശേഷം |
ജിയോഗ്രീനും റാലിഗോൾഡും ഒരുമിച്ച്, നിങ്ങളുടെ ഫാമിന്റെ യഥാർത്ഥ സാധ്യതകൾ പുറത്തെടുക്കുന്നതിനുള്ള താക്കോലാണ്.
ജിയോഗ്രീൻ നിങ്ങളുടെ മണ്ണിനെ സമ്പുഷ്ടമാക്കുന്നു ആരോഗ്യകരമായ സസ്യ വളർച്ചയ്ക്ക് മികച്ച അടിത്തറ നൽകുന്നു.
റാലിഗോൾഡ് മികച്ച രീതിയിൽ വേര് പടരാനും വിളവികസനത്തിനും കാരണമാകുന്നു, ഇത് നിരവധി നേട്ടങ്ങൾ സമ്മാനിക്കുന്നു:
പ്രിയ കർഷകരേ, നവീകരണവും സുസ്ഥിരതയും കൈവരിക്കുക. ജിയോഗ്രീനും റാലിഗോൾഡും നിങ്ങളുടെ മണ്ണിന്റെയും വേരുകളുടെയും സംരക്ഷകരാണ്, സമൃദ്ധമായ വിളവിനും ഹരിതാഭമായ ഭാവിക്കും ഇത് വഴിയൊരുക്കുന്നു.
ഹരിതാഭമായ ഒരു നാളയെ നട്ടുവളർത്താൻ ഞങ്ങളോടൊപ്പം ചേരൂ. നമ്മെ നിലനിർത്തുന്ന ഭൂമിയെ നമുക്ക് പരിപോഷിപ്പിക്കാം, വരും തലമുറകൾക്കായി സമൃദ്ധിയുടെ വിത്ത് പാകാം.
നിങ്ങളുടെ മണ്ണിനെ പരിപോഷിപ്പിക്കുക. നിങ്ങളുടെ വേരുകൾ പടർത്തുക. ജിയോഗ്രീനും റാലിഗോൾഡും ഉപയോഗിച്ച് അഭിവൃദ്ധി പ്രാപിക്കുക.